കവിത
ഓലപ്പൂ
വിനോദ് വൈശാഖി
ഓലപ്പുവുള്ള മരം ,പറയൂ എന്നുമരഞ്ഞാ ണമിട്ട കുട്ടി: കല്യാണച്ചേച്ചിക്കു മുമ്പിലായി , സ്വര്ണ്ണമില്ലാ ത്തോര്ക്കു സ്വര്‍ണ്ണമായി, നെല്ലു നിറഞ്ഞ പറയില്നിന്നും നാലുപാടേക്കും വിരിഞ്ഞു പൂവ് ഓലയില്‍ പച്ചില പാമ്പിറങ്ങി, ഓലപ്പാമ്പെന്നു വിളിച്ചു കുട്ടി കയ്യിലും കാലിലും ചുറ്റിവച്ചു , നാട്ടിലിടവഴി ക്കൂട്ടമായി . ഓലയിലപ്പീപ്പി കൂവി ,കുട്ടി പാമ്പാട്ടി യായി കറങ്ങിയാടി, കുട്ടിക്കഴുത്തില് വിനീതരായി പച്ചിലപാമ്പു ഫണം വിടര്‍ത്തി. ഓലയില്‍ നിന്നു കണ്ണാടി വച്ച് ഓലവാച്ചില് മണി നോക്കി നില്‍ക്കെ , ടീച്ചറായ് മാറി ക്കുരുന്നു കുട്ടി പൊട്ടിച്ചിരിച്ചെന്റെ നാട്ടുകൂട്ടം ഓല- മെടഞ്ഞൊരു പന്തിറങ്ങി, പന്തില്‍ പെരുവിരല്‍ പൂത്തിറങ്ങി, നെഞ്ചു വിരിച്ചു കിടന്ന മണ്ണില്‍ പച്ചിലപ്പന്തു പരുന്തു പോലെ ഈര്‍ക്കിലില്‍ നിന്നു പിറന്ന ചൂല് മണ്ണില്‍ വരയ്ക്കുന്ന ചിത്രകാരി. കോലം കെടുത്തിയ മുറ്റമാകെ കോലം വരച്ചു മിനുക്കി വച്ചു. കൊച്ചങ്ങപ്പന്തിന് കറങ്ങിയേറ് ഓലമടലില്‍ പറന്നൊരാറ്, കളി തോറ്റു കാതിലായ് കമ്മലിട്ട്- വഴുത ത്ലാപ്പിട്ടു വലിഞ്ഞു കേറി മണ്ട കറങ്ങി- പ്പൂക്കുറ്റിയായി തെങ്ങിന്റെ ചോട്ടില് ഒടിഞ്ഞിരുന്നു തൊണ്ടു ടുപ്പൂരി ക്കയര്‍ പിരിച്ചു, ഓലമേഞ്ഞാ യിരം വീടുമേനി വീടിനകത്തേക്കു- നൂറു മേനി പോയാറ മാറി യവിഞ്ഞു ചീനി തേങ്ങ തിരുവി- ച്ചിരവ പാടി, കഞ്ഞിക്കകത്തി- നിപ്പേറെ നല്കി, അമ്മിക്കെഴവി കാല് നീട്ടിവച്ച് മുളകു ചമ്മന്തി യരച്ചു വച്ചു. ചുണ്ടിലെരി പൂത്തകാറ്റുമായി ഓലപ്പൊളി വണ്ടു തൊണ്ട കീറി, കാറ്റാടി യൊപ്പം പറമ്പു ചാടി. തുമ്പോല വീശി ക്കിതപ്പു മാറ്റി തെയ്യം- കുരുത്തോല കെട്ടിയാടി, മാനത്തിലേക്കു മുഖം വിരിച്ചു. തോരണപ്പൂവായ് നിറഞ്ഞു തൂവി ചൂട്ടു കറ്റപ്പൂ- വണഞ്ഞു കത്തി.
Assalaayi
| |||||||||||||||||||||||||||||||||
ഹൃദയത്തിന്റെ ഒച്ച ....... 1 ) നീലാകാശത്തെ ചുരുട്ടിയെടുത്ത് മിന്നല്വള്ളികള് കൊണ്ട് കെട്ടി കടല്‍ ആഴത്തില്‍ എടുത്തു വയ്ക്കുന്നു . കടല്‍ - വെള്ളിനിരമാര്ന്ന വെയിലിനെ എടുത്തണിയുന്നു. ചെരുപ്പില്ലാത്ത പാദങ്ങളില്‍ മണല്‍ വേയിലാണിയാകുന്നു എന്നാല്‍ വെയില് കുടിച്ച കടല്‍ പാദങ്ങള്‍ക്ക് തണുപ്പാണിയാകുന്നു .കടല്‍ പാട്ട് പാടി കട്ടാമരങ്ങളില് കുമ്പാരിമാര് വലയെറിയുന്നു.
Friday, August 14, 2015
ഓലപ്പൂ
Subscribe to:
Comments (Atom)
