Saturday, August 17, 2013

vinod vaisakhi <vinodvaisakhiks@gmail.com>
6:14 AM (1 hour ago)

to mohanancherukat
കവിത
മ​ണല്‍ത്തീപ്പെട്ടി
വിനോദ് വൈശാഖി

ചേര്‍ത്തുരയ്ക്കുക നിന്നോര്‍മ്മകള്‍
മണലിന്റെ പരുക്കന്‍ തീപ്പെട്ടിമേല്‍
പരതിയെടുക്കുക പഴയകാലങ്ങളെ
കൂട്ടുകാരിയെ കുടയ്ക്കുളളിലേയ്ക്കൊതുക്കിയ
കൗമാരസ്വപ്നങ്ങളെ
വീണ്ടുമൊന്നുരച്ചപ്പേള്‍
കത്തിനില്ക്കുന്നു ഒരുപിഞ്ഞിയ-
കൂരക്കാലം .
അമ്മ കണ്ണീരു കാച്ചിത്തന്ന
മൂടാത്ത കാടിക്കാലം
പുകയില്ലാത്തൊരടുപ്പിന്‍ വിങ്ങല്‍
തളിരിലകള്‍ പൊട്ടിച്ചൂറ്റിക്കുടിച്ച
വിശപ്പുകള്‍

വണ്ടികേറുന്നു നാട്ടിലേക്കിന്നും
ഉടുപ്പിട്ടൊരുങ്ങിയ
മനസും മരവിപ്പും
ഹായ്
വീടിനെന്തൊരു പൊക്കം
ഒരു വര്‍ണ്ണ മഴക്കാലം
മുറ്റത്തു നിന്നും ,എന്റെ -
കാതിലേയ്ക്കൊരു മൊബൈല്‍-
പൂവിടും പേടിക്കാലം

പുകയില്ലാത്ത പുത്തനടുപ്പില്‍
വിരുന്നിനായ്
പുത്തരിക്കൊപ്പം ,ഒരു-
പുലരിക്കോഴിക്കൂവല്‍
കൊള്ളികളോരാന്നായി
ഉരച്ചു തീര്‍ത്തു,
മണല്‍ത്തീപ്പെട്ടിയ്ക്കുള്ളില്‍
ഇപ്പോള്‍
കൊള്ളിപോലയാള്‍ മാത്രം.
Click here to Reply or Forward
Why this ad?Ads –
Luotettavaa palvelua yrityksille ja yksityisille.Soita heti 040 8426623
1.02 GB (6%) of 15 GB used
©2013 Google - Terms & Privacy
Last account activity: 1.5 hours ago
Details

No comments:

Post a Comment