Wednesday, August 13, 2014

panjippookal

പഞ്ഞിപ്പൂക്കള്‍
vinod vaisakhi
പനിച്ച തെര്‍മോമീറ്റര്‍
പൊട്ടുന്ന ഒച്ച.

കാതില്‍ -
ഹൃദയം പറക്കുന്ന താളം
സ്വപ്നത്തിന്റെ-
വക്കില്‍ നിന്നാരോ-
ചാടി മരിച്ച സായന്തനം.
ആശുപത്രിയിലാകെ
വിരിഞ്ഞ പഞ്ഞിപ്പൂക്കള്‍,
നീട്ടിനില്ക്കുന്നു കയ്യില്‍
മരുന്നും മരവിപ്പും.
ഡ്രിപ്പിലും ‍ ഡ്രപ്പീസിന്റെ
മൗനവും പിടച്ചിലും
കണ്ണുനീര്‍ ക​ണ്ണാടിയില്‍
മായയും മാറാലയും
തൊട്ടതേയുള്ളു
ഓര്‍മ്മ മിണ്ടുവാന്‍
തുടങ്ങുന്നു..
ഹൃദയം നമുക്കായി
ഇലകള്‍ വിരിക്കുന്നു

No comments:

Post a Comment