Monday, September 1, 2014


പ്രതിഷേധങ്ങള്‍

വിനോദ് വൈശാഖി

കടല്‍ പറഞ്ഞു:
ഞാനിനി ശബ്ദിക്കില്ല
ഈ തീരത്തടക്കിയ
കുഞ്ഞുങ്ങള്‍‌
തണുപ്പേറ്റ് കരയും

ഈന്തപ്പനകശ്‍
പറഞ്ഞു:
ഞങ്ങള്‍ പഴം തരില്ല
എനിക്കു ചുറ്റും കളിച്ച
കുഞ്ഞുങ്ങള്‍-
ക്കുള്ളതായിരുന്നു
അവരെ വളരും മുമ്പേ
കൊന്നു കളഞ്ഞില്ലേ

കണ്ണീര്‍ പറഞ്ഞു:
ഓരോ തുള്ളി-
ച്ചോരയില്‍ നിന്നും
ഒരായിരം
പൂ വിടരുന്നു.
ഇസ്ഹാന്‍
നീയാണ് എന്റെ
ദേശത്തിന്റ പൂവ്

യാത്രക്കാര്‍ പറഞ്ഞു:
മഞ്ഞുമലകളിലേക്ക്
അലക്ഷ്യമായി
കപ്പലോടിച്ച്,
ഭയപ്പെടുത്തരുത്

ഞങ്ങള്‍ക്കും
തീ തുപ്പുന്ന
ക(ഗ)ണ്ണുകളുണ്ട്
അടര്‍ന്നു വീഴുംമുമ്പ്
വലിച്ചെറിഞ്ഞ്
പൊട്ടിക്കും

വില്ലന്‍ / Vinod Vaisakhi

ടി വിയുടെ മുകളിലെ
പുലിയും
ഫ്രിഡ്ജിനുമുകളിലെ
പൂച്ചയും
യുദ്ധം തുടര്‍ന്നു.

ഓരോ പ്രാവശ്യവും
ഫ്രിഡ്ജ് തുറക്കുമ്പോള്‍
പുലി
തണുപ്പിനുള്ളിന്‍
സുഖിച്ചു.

ടി വി
ഓണ്‍ ചെയ്യുമ്പോള്‍
പൂച്ച മുരണ്ടു,
മ്യാവൂ ഒച്ചയാല്‍
വീട്ടുകാരെ-
കാഴ്ചകളിലേക്ക്
ക്ഷണിച്ചു.

പുലിയെ കണ്ടാണ്
പൂച്ച പേടിച്ചതെന്ന്
വീട്ടുകാര്‍ ഭയന്നു.

അയല്‍പെണ്ണിന്
പുലിയെ കൊടുത്ത്
സമാധാനിച്ചു.

പുലിയുമൊത്ത്
അയല്‍ക്കാരി
ടി വി കണ്ടു.

പുലര്‍ന്നപ്പോള്‍
പുലിയും പെണ്ണും
മരിച്ചു കിടന്നു.

ഓരോ പ്രാവശ്യവും
ഫ്രിഡ്ജ് തുറക്കുമ്പോള്‍
പുലി
തണുപ്പിനുള്ളിന്‍
സുഖിച്ചു.

ടി വി
ഓണ്‍ ചെയ്യുമ്പോള്‍
പൂച്ച മുരണ്ടു,
മ്യാവൂ ഒച്ചയാല്‍
വീട്ടുകാരെ-
കാഴ്ചകളിലേക്ക്
ക്ഷണിച്ചു.

പുലിയെ കണ്ടാണ്
പൂച്ച പേടിച്ചതെന്ന്
വീട്ടുകാര്‍ ഭയന്നു.

അയല്‍പെണ്ണിന്
പുലിയെ കൊടുത്ത്
സമാധാനിച്ചു.

പുലിയുമൊത്ത്
അയല്‍ക്കാരി
ടി വി കണ്ടു.

പുലര്‍ന്നപ്പോള്‍
പുലിയും പെണ്ണും
മരിച്ചു കിടന്നു.