പ്രതിഷേധങ്ങള്‍
വിനോദ് വൈശാഖി
കടല്‍ പറഞ്ഞു:
ഞാനിനി ശബ്ദിക്കില്ല
ഈ തീരത്തടക്കിയ
കുഞ്ഞുങ്ങള്‍
തണുപ്പേറ്റ് കരയും
ഈന്തപ്പനകശ്‍
പറഞ്ഞു:
ഞങ്ങള്‍ പഴം തരില്ല
എനിക്കു ചുറ്റും കളിച്ച
കുഞ്ഞുങ്ങള്‍-
ക്കുള്ളതായിരുന്നു
അവരെ വളരും മുമ്പേ
കൊന്നു കളഞ്ഞില്ലേ
കണ്ണീര്‍ പറഞ്ഞു:
ഓരോ തുള്ളി-
ച്ചോരയില്‍ നിന്നും
ഒരായിരം
പൂ വിടരുന്നു.
ഇസ്ഹാന്‍
നീയാണ് എന്റെ
ദേശത്തിന്റ പൂവ്
യാത്രക്കാര്‍ പറഞ്ഞു:
മഞ്ഞുമലകളിലേക്ക്
അലക്ഷ്യമായി
കപ്പലോടിച്ച്,
ഭയപ്പെടുത്തരുത്
ഞങ്ങള്‍ക്കും
തീ തുപ്പുന്ന
ക(ഗ)ണ്ണുകളുണ്ട്
അടര്‍ന്നു വീഴുംമുമ്പ്
വലിച്ചെറിഞ്ഞ്
പൊട്ടിക്കും
വിനോദ് വൈശാഖി
കടല്‍ പറഞ്ഞു:
ഞാനിനി ശബ്ദിക്കില്ല
ഈ തീരത്തടക്കിയ
കുഞ്ഞുങ്ങള്‍
തണുപ്പേറ്റ് കരയും
ഈന്തപ്പനകശ്‍
പറഞ്ഞു:
ഞങ്ങള്‍ പഴം തരില്ല
എനിക്കു ചുറ്റും കളിച്ച
കുഞ്ഞുങ്ങള്‍-
ക്കുള്ളതായിരുന്നു
അവരെ വളരും മുമ്പേ
കൊന്നു കളഞ്ഞില്ലേ
കണ്ണീര്‍ പറഞ്ഞു:
ഓരോ തുള്ളി-
ച്ചോരയില്‍ നിന്നും
ഒരായിരം
പൂ വിടരുന്നു.
ഇസ്ഹാന്‍
നീയാണ് എന്റെ
ദേശത്തിന്റ പൂവ്
യാത്രക്കാര്‍ പറഞ്ഞു:
മഞ്ഞുമലകളിലേക്ക്
അലക്ഷ്യമായി
കപ്പലോടിച്ച്,
ഭയപ്പെടുത്തരുത്
ഞങ്ങള്‍ക്കും
തീ തുപ്പുന്ന
ക(ഗ)ണ്ണുകളുണ്ട്
അടര്‍ന്നു വീഴുംമുമ്പ്
വലിച്ചെറിഞ്ഞ്
പൊട്ടിക്കും
No comments:
Post a Comment