
കവിത
പെണ്ണരങ്ങ്
വിനോദ് വൈശാഖി
വെളിച്ചം സുഖിപ്പിച്ച
ഹ്ലാദത്തെഒളിപ്പിച്ചിടും
ചുഴിക്കവിള്‍,
കൈക്കുറ്റപ്പാടില്ലാത്ത
ശില്പ വടിവില്‍
മിനുങ്ങുന്ന ഉടല്‍ ,
ചെറുവള്ളിയുലഞ്ഞ്
പൂവിട്ട തായമ്പക.
ആഹാ!
ആഹാ!
"അപ്സരസാണെന്റെ
ഡസ്ഡമണ്‍....."
സാംബശിവന്‍ കഥയില്‍-
പറഞ്ഞപോലെത്ര-
മേലളവുകള്‍.
മേലളവുകള്‍.
"വിളക്കണഞ്ഞൂ , പിന്നെ
വിളക്കണച്ചൂ"ഒളിച്ചുകളിച്ചല്ലോ
മൂര്‍ച്ചകൂടിയ സ്നേഹം.
വിളക്കണച്ചൂ"ഒളിച്ചുകളിച്ചല്ലോ
മൂര്‍ച്ചകൂടിയ സ്നേഹം.
അരങ്ങില്‍
മിന്നല്‍പക്ഷി സുഭദ്ര
മൂര്‍ച്ചകൂടിയ കൊക്ക്.
ചതിയില്‍ -
രണ്ടായി മുറിഞ്ഞവള്‍
കൃഷ്ണമണികള്‍
നരക നഗരത്തി-
ലെറിഞ്ഞവള്‍.
ലളിതാംബിക-
എഴുത്തില്‍ നിന്നും
മുളച്ചീന്തെറിഞ്ഞവള്‍,
അഗ്നിസാക്ഷികള്‍
മാറാല,മറക്കുട
തകര്‍ന്ന വാല്‍ക്കണ്ണാടി
മുടിഞ്ഞ കാലത്തറ
നരച്ച തടവറ
ഭാഷപ്പിടച്ചില്‍
ഭാഷപ്പിടച്ചില്‍
പേനപ്പുക ശ്വസിച്ച്
കുടുമ മുറിച്ചു താത്രിക്കുട്ടി.
താത്രി-
മൂര്‍ച്ച കൂടിയ പെണ്ണ്.
"സംഗീതം
ശബ്ദത്തിന്റെ സമരം*"
നൂര്‍ജ്ജഹാനൊപ്പം
മരിച്ച പെണ്‍കുട്ടികള്‍
'രാഗി'യാലപിക്കുന്നു.
'മുജ് രാ ഗായകര്‍'
നിശബ്ദതയകന്ന
തെരുവുള്ളം കയ്യിലേ-
'മുജ് രാ ഗായകര്‍'
നിശബ്ദതയകന്ന
തെരുവുള്ളം കയ്യിലേ-
ക്കൊതുക്കുന്നു:
"ഹാ..!മരണമേ,മരണമേ
നീ മരിക്കാന്‍ നേരം
പിടയുന്നതെങ്ങനെ ..
മരക്കൊമ്പുകള്‍
പെണ്ണാട്ടങ്ങള്‍ക്കൊ-
രുങ്ങി ഊരാളുന്നു.
പെണ്ണാട്ടങ്ങള്‍ക്കൊ-
രുങ്ങി ഊരാളുന്നു.
ഗര്‍ഭപാത്രത്തില്‍
മൂര്‍ച്ചയേറിയ കുഞ്ഞേ
നീ ജനിച്ചേ തീരൂ."
തെരുവ് വലിയ
ചായക്കോപ്പ,
തെരുവ് വലിയ
ചായക്കോപ്പ,
ചുവപ്പ് പച്ച നീല,
കുപ്പത്തൊട്ടിയില്‍
പിഞ്ഞിയ പഴത്തൊലി-
വിശന്നു വിളിക്കുന്നു.
വിശുദ്ധ പശു* ഒരു-മൂര്‍ച്ചകൂടിയ കത്തി,
തെരുവില്‍ മരണത്തിന്‍
അത്താഴം വിളമ്പുന്നു.
ചായക്കോപ്പയില്‍ നിന്നും
കൊടുങ്കാറ്റുയരുന്നു
2
പുലികളി
വിനോദ് വൈശാഖി
കടുപ്പം കുറഞ്ഞ
ചായപോല്‍നിറമുള്ള
പെണ്ണുണ്ടോ പെണ്ണ്
ചായപോല്‍നിറമുള്ള
പെണ്ണുണ്ടോ പെണ്ണ്
വെട്ടിയൊതുക്കി
ചെത്തിമിനുക്കി
ചെത്തിമിനുക്കി
പുരിക വരമ്പില്‍
വഴുതാത്തോരാ-
വഴുതാത്തോരാ-
ണുണ്ടേ...ആണ്
സുമുഖന്‍
സവര്‍ണ്ണകുബേരന്‍
അഞ്ചരപ്പൊക്കന്‍
അഞ്ചരക്കെന്നും
മഞ്ചുമായെത്തും
മൊഞ്ചന്‍.
കടല കൊറിപ്പിച്ച്
തൊട്ടുരുമ്മിരസിപ്പിക്കും .
സവര്‍ണ്ണകുബേരന്‍
അഞ്ചരപ്പൊക്കന്‍
അഞ്ചരക്കെന്നും
മഞ്ചുമായെത്തും
മൊഞ്ചന്‍.
കടല കൊറിപ്പിച്ച്
കാതോളം തുളുമ്പിക്കും
വിരല്‍ത്തുമ്പിയെ -തൊട്ടുരുമ്മിരസിപ്പിക്കും .
'പെണ്ണായാല്‍ മണ്ണാകും
ഇല ചെന്നു -
മുള്ളില്‍വീണാല്‍
പറഞ്ഞു പഠിപ്പിക്കം
ഫേസ് ബുക്കില്‍-
പടമിട്ട്
ലൈക്കിലാറാടിക്കും
പുറത്തെഴുന്നള്ളിച്ച്
പുലരിയോളം തുള്ളും-
ഫേസ് ബുക്കില്‍-
പടമിട്ട്
ലൈക്കിലാറാടിക്കും
പുറത്തെഴുന്നള്ളിച്ച്
പുലരിയോളം തുള്ളും-
വരെയുമാനന്ദിക്കാം,
ഇലപെണ്ണിനെ ഒരു
പണപ്പെണ്ണാക്കും
പോരേ....
ആളൊരു പുലി തന്നെ
കടുപ്പം കൂടിയ
ചായപോല്‍ നിറമുള്ള
പെണ്ണല്ലേ വരുന്നത് ,
അവളകത്തേക്കൊറ്റ
മുറിയില്‍ ,നഖം നീര്‍ക്കും
ഇരുട്ടാണല്ലോ ചുറ്റും
പിന്നെ ഒരുകൈ-
നോക്കാം
പുലികളി
അവസാനിച്ചു;
മരിച്ച വാര്‍ത്തയ്ക്കുള്ളില്‍
അവള്‍
ജീവിച്ചു കിടക്കുന്നു,
ജയിച്ച പുലിവേഗം
ഉടുപ്പിട്ടകലുന്നു..
ഉടുപ്പിട്ടകലുന്നു..
.........................
..............................
വിനോദ് വൈശാഖി
കടല്‍
കരുകുളം
പുതിയതുറ പി ഒ9495300355
No comments:
Post a Comment