Sunday, July 24, 2016


സമാന്തരം
വിനോദ് വൈശാഖി



ആര്യയും
അനിരുദ്ധനും
ശാന്തികവാടത്തില്‍
 ഒരേ ദിവസം
പുറപ്പെട്ടു


ഒന്നാം പാളത്തില്‍
നിവര്‍ന്ന്
നെഞ്ചില്‍
അരിവാള്‍
തുന്നിയ ചെങ്കൊടി
ഇങ്ക്വിലാബ് വിളിക്കുന്നു

എല്ലാം ശരിയാവുമെന്നു
റപ്പിച്ചതിന്‍ ശേഷം
അനിരുദ്ധന്‍
സഖാവൊരു
ബോഗിയില്‍
ചെന്തീയ്ക്കൊപ്പം
യാത്ര ചെയ്യുന്നു

ഞങ്ങള്‍
ബോഗികള്‍
നഗരത്തിലനിരുദ്ധ
ജീവിതം
നിറച്ചവര്‍

രണ്ടാം പാളത്തില്‍
അന്തര്‍ജനം ,
പ്രേമത്തെ
ജയിപ്പിച്ച
വിപിളവം
ഹൃദയത്തില്‍
രക്തം കൊണ്ട-
രിവാള്‍ വരച്ചവള്‍
'വിശുദ്ധനരക'ത്തില്‍
സംസ്കാരത്തെ
തൊട്ടിലാട്ടിയോരമ്മ

ഞങ്ങള്‍
നഗരത്തിന്റെ
കൂട്ടം തെറ്റാബോഗികള്‍

ആര്യയും
അനിരുദ്ധനും
പാളങ്ങളിലൂടെ,
ഒരേ ദിവസം
യാത്ര ചെയ്യുന്നു.

കല്‍കരിപ്പാടങ്ങള്‍
ഇങ്ക്വിലാബു കുറുക്കി
പാളത്തിലക്കാവി-
യാകുന്നു,ഞങ്ങള്‍
അതിലൂടതിവേഗം
സഞ്ചരിക്കുന്നു.

No comments:

Post a Comment