Friday, October 14, 2016

The Stage feminine 
 
-Vinod Vaisakhi 
 tr  by  gita janaki
 
 Light embellished body art, Dimples that hides away merriment in vortices like ant lions. 
Gleaming body of fine craftsmanship. 
The creeper all abloom in joyous symphony. 
 
Oh! “Though art a nymph, my Desdemona.” Umpteen measures of beauty as alluded to by Sambasivan in his story telling. “Put out the light, then put out the light” Love intense played peekaboo. 
 
On stage, Like a gleaming bird of lightning stands Subhadra. 
Sharp beak. 
Severed in treachery. The one who cast away her eyes Into the infernal city. Lalithambika, 
The one who spewed Shrapnels of words. With fire as witness, (Agnisakshi) Cobwebs, parasols hiding feminity.(marakkuda) Nasty past, 
Shattered mirrors of traditions, 
Shoddy prisons. 
The struggle of language. Thathrikkutty, who severed the Holy knot of hair,
inhaling the vicious smoke from pen. Thatri, 
much shrewd a woman. 
 
 
“Music, is a rebellion of sound) The girls who, along with Noorjahan passed into oblivion, recites ragi.. 
 
Mujra singers, huddles into their hands The street soul, devoid of noises. 
“Death Oh! Death
 How strugglest thee in time of your death? The boughs, reigning chieftains, Decree suicide notes to females. In the womb, my strong child you should take shape. 
 
The street has become A huge tea cup.
 A tattered banana skin cries hunger ,
 
in trash bins, coloured red, green, blue. The Holy Cow ,
 a razor sharp knife, Serves dinner to death, in the street.
 
 A storm rises from the tea cup.

Sunday, July 24, 2016


സമാന്തരം
വിനോദ് വൈശാഖി



ആര്യയും
അനിരുദ്ധനും
ശാന്തികവാടത്തില്‍
 ഒരേ ദിവസം
പുറപ്പെട്ടു


ഒന്നാം പാളത്തില്‍
നിവര്‍ന്ന്
നെഞ്ചില്‍
അരിവാള്‍
തുന്നിയ ചെങ്കൊടി
ഇങ്ക്വിലാബ് വിളിക്കുന്നു

എല്ലാം ശരിയാവുമെന്നു
റപ്പിച്ചതിന്‍ ശേഷം
അനിരുദ്ധന്‍
സഖാവൊരു
ബോഗിയില്‍
ചെന്തീയ്ക്കൊപ്പം
യാത്ര ചെയ്യുന്നു

ഞങ്ങള്‍
ബോഗികള്‍
നഗരത്തിലനിരുദ്ധ
ജീവിതം
നിറച്ചവര്‍

രണ്ടാം പാളത്തില്‍
അന്തര്‍ജനം ,
പ്രേമത്തെ
ജയിപ്പിച്ച
വിപിളവം
ഹൃദയത്തില്‍
രക്തം കൊണ്ട-
രിവാള്‍ വരച്ചവള്‍
'വിശുദ്ധനരക'ത്തില്‍
സംസ്കാരത്തെ
തൊട്ടിലാട്ടിയോരമ്മ

ഞങ്ങള്‍
നഗരത്തിന്റെ
കൂട്ടം തെറ്റാബോഗികള്‍

ആര്യയും
അനിരുദ്ധനും
പാളങ്ങളിലൂടെ,
ഒരേ ദിവസം
യാത്ര ചെയ്യുന്നു.

കല്‍കരിപ്പാടങ്ങള്‍
ഇങ്ക്വിലാബു കുറുക്കി
പാളത്തിലക്കാവി-
യാകുന്നു,ഞങ്ങള്‍
അതിലൂടതിവേഗം
സഞ്ചരിക്കുന്നു.
കവിത

പെണ്ണരങ്ങ്

വിനോദ് വൈശാഖി

വെളിച്ചം സുഖിപ്പിച്ച
മെയ്യെഴുത്ത് ,


കുഴിയാനപോലാ-
ഹ്ലാദത്തെഒളിപ്പിച്ചിടും
 ചുഴിക്കവിള്‍,
കൈക്കുറ്റപ്പാടില്ലാത്ത
ശില്പ വടിവില്‍
മിനുങ്ങുന്ന ഉടല്‍ ,
ചെറുവള്ളിയുലഞ്ഞ്
പൂവിട്ട തായമ്പക.
ആഹാ!
"അപ്സരസാണെന്റെ
ഡസ്ഡമണ്‍....."
സാംബശിവന്‍ കഥയില്‍-
പറഞ്ഞപോലെത്ര-
മേലളവുകള്‍.
"വിളക്കണഞ്ഞൂ , പിന്നെ
വിളക്കണച്ചൂ"
ഒളിച്ചുകളിച്ചല്ലോ
മൂര്‍ച്ചകൂടിയ സ്നേഹം.
അരങ്ങില്‍
മിന്നല്‍പക്ഷി സുഭദ്ര
മൂര്‍ച്ചകൂടിയ കൊക്ക്.
ചതിയില്‍ -
രണ്ടായി മുറിഞ്ഞവള്‍
കൃഷ്ണമണികള്‍
നരക നഗരത്തി-
ലെറിഞ്ഞവള്‍.

ലളിതാംബിക-
എഴുത്തില്‍ നിന്നും
മുളച്ചീന്തെറിഞ്ഞവള്‍,
അഗ്നിസാക്ഷികള്‍
മാറാല,മറക്കുട
തകര്‍ന്ന വാല്‍ക്കണ്ണാടി
മുടിഞ്ഞ കാലത്തറ
നരച്ച തടവറ
ഭാഷപ്പിടച്ചില്‍
പേനപ്പുക ശ്വസിച്ച്
കുടുമ മുറിച്ചു താത്രിക്കുട്ടി.
താത്രി-
മൂര്‍ച്ച കൂടിയ പെണ്ണ്.
"സംഗീതം
ശബ്ദത്തിന്റെ സമരം*"
നൂര്‍ജ്ജഹാനൊപ്പം
മരിച്ച പെണ്‍കുട്ടികള്‍
'രാഗി'യാലപിക്കുന്നു.
'മുജ് രാ ഗായകര്‍'
നിശബ്ദതയകന്ന
തെരുവുള്ളം കയ്യിലേ-
ക്കൊതുക്കുന്നു:
"ഹാ..!മരണമേ,മരണമേ
നീ മരിക്കാന്‍ നേരം
പിടയുന്നതെങ്ങനെ ..
മരക്കൊമ്പുകള്‍
പെണ്ണാട്ടങ്ങള്‍ക്കൊ-
രുങ്ങി ഊരാളുന്നു.
ഗര്‍ഭപാത്രത്തില്‍
മൂര്‍ച്ചയേറിയ കുഞ്ഞേ
നീ ജനിച്ചേ തീരൂ."
തെരുവ് വലിയ
ചായക്കോപ്പ,
ചുവപ്പ് പച്ച നീല,
കുപ്പത്തൊട്ടിയില്‍
പിഞ്ഞിയ പഴത്തൊലി-
വിശന്നു വിളിക്കുന്നു.
വിശുദ്ധ പശു* ഒരു-മൂര്‍ച്ചകൂടിയ കത്തി,
തെരുവില്‍ മരണത്തിന്‍
അത്താഴം വിളമ്പുന്നു.
ചായക്കോപ്പയില്‍ നിന്നും
കൊടുങ്കാറ്റുയരുന്നു

2

പുലികളി
വിനോദ് വൈശാഖി

കടുപ്പം കുറഞ്ഞ
ചായപോല്‍നിറമുള്ള
പെണ്ണുണ്ടോ പെണ്ണ്
വെട്ടിയൊതുക്കി
ചെത്തിമിനുക്കി
പുരിക വരമ്പില്‍
വഴുതാത്തോരാ-
ണുണ്ടേ...ആണ്
സുമുഖന്‍
സവര്‍ണ്ണകുബേരന്‍
അഞ്ചരപ്പൊക്കന്‍
അഞ്ചരക്കെന്നും
മഞ്ചുമായെത്തും
മൊഞ്ചന്‍.
കടല കൊറിപ്പിച്ച്
കാതോളം തുളുമ്പിക്കും
വിരല്‍ത്തുമ്പിയെ -
തൊട്ടുരുമ്മിരസിപ്പിക്കും .

'പെണ്ണായാല്‍ മണ്ണാകും
പെണ്‍ബുദ്ധി പിന്‍ബുദ്ധി'
ഇല ചെന്നു -
മുള്ളില്‍വീണാല്‍
ഇലക്കു കേടാണെന്നും
പറഞ്ഞു പഠിപ്പിക്കം
ഫേസ് ബുക്കില്‍-
പടമിട്ട്
ലൈക്കിലാറാടിക്കും

പുറത്തെഴുന്നള്ളിച്ച്
പുലരിയോളം തുള്ളും-
വരെയുമാനന്ദിക്കാം,
ഇലപെണ്ണിനെ ഒരു
പണപ്പെണ്ണാക്കും
പോരേ....
ആളൊരു പുലി തന്നെ

കടുപ്പം കൂടിയ
ചായപോല്‍ നിറമുള്ള
പെണ്ണല്ലേ വരുന്നത് ,
അവളകത്തേക്കൊറ്റ
മുറിയില്‍ ,നഖം നീര്‍ക്കും
ഇരുട്ടാണല്ലോ ചുറ്റും
പിന്നെ ഒരുകൈ-
നോക്കാം

പുലികളി
അവസാനിച്ചു;
മരിച്ച വാര്‍ത്തയ്ക്കുള്ളില്‍
അവള്‍
ജീവിച്ചു കിടക്കുന്നു,
ജയിച്ച പുലിവേഗം
ഉടുപ്പിട്ടകലുന്നു..


.........................


.......................................
വിനോദ് വൈശാഖി
കടല്‍
കരുകുളം
പുതിയതുറ പി ഒ
9495300355


Friday, August 14, 2015

ഓലപ്പൂ

                                    



                                   

Thursday, June 11, 2015

നാരങ്ങ
വിനോദ് വൈശാഖി


സൂര്യ പ്രകാശത്തിന്‍
മഞ്ഞയെ പകര്‍ത്തി ഞാന്‍
നിന്‍ മുഖം തുടുപ്പിച്ചു.

ആ മുഖം മിനുങ്ങുന്ന രഹസ്യം
എന്നില്‍ത്തന്നെ -
ഒളിപ്പിച്ചിതേവരെ,
പറഞ്ഞില്ലാരോടും ഞാന്‍.

ഒരുനാള്‍
ദാഹം മാറ്റാന്‍
ചിണുങ്ങി നില്ക്കും നിന്നില്‍
പിഴിഞ്ഞുതന്നൂ ഞാനെന്‍
ഹൃദയം രഹസ്യമായ്.
.
തണുപ്പിനുള്ളില്‍ നിന്നെ
കുളിപ്പിച്ചെല്ലാം ചെയ്തൊരാ-
ലസ്യ നിമിഷത്തെ
ഒളിപ്പിച്ചിതേ വരെ .

വിളമ്പില്‍ രണ്ടാമതായ്
പച്ചിലപ്പുറത്തെന്റെ-
കരളില്‍ കണ്ണും നട്ട്
ഓണമുണ്ണുമ്പോള്‍
നിന്റെ ചുവന്ന ചുണ്ടില്‍
ഒരു കൊതി ഞാനെറിഞ്ഞിട്ടു.

തൊട്ടു നീ നാവില്‍ വച്ചു
പറഞ്ഞു ,ഹാ
എന്തൊരു കയ്പാണയ്യ?

Monday, September 1, 2014


പ്രതിഷേധങ്ങള്‍

വിനോദ് വൈശാഖി

കടല്‍ പറഞ്ഞു:
ഞാനിനി ശബ്ദിക്കില്ല
ഈ തീരത്തടക്കിയ
കുഞ്ഞുങ്ങള്‍‌
തണുപ്പേറ്റ് കരയും

ഈന്തപ്പനകശ്‍
പറഞ്ഞു:
ഞങ്ങള്‍ പഴം തരില്ല
എനിക്കു ചുറ്റും കളിച്ച
കുഞ്ഞുങ്ങള്‍-
ക്കുള്ളതായിരുന്നു
അവരെ വളരും മുമ്പേ
കൊന്നു കളഞ്ഞില്ലേ

കണ്ണീര്‍ പറഞ്ഞു:
ഓരോ തുള്ളി-
ച്ചോരയില്‍ നിന്നും
ഒരായിരം
പൂ വിടരുന്നു.
ഇസ്ഹാന്‍
നീയാണ് എന്റെ
ദേശത്തിന്റ പൂവ്

യാത്രക്കാര്‍ പറഞ്ഞു:
മഞ്ഞുമലകളിലേക്ക്
അലക്ഷ്യമായി
കപ്പലോടിച്ച്,
ഭയപ്പെടുത്തരുത്

ഞങ്ങള്‍ക്കും
തീ തുപ്പുന്ന
ക(ഗ)ണ്ണുകളുണ്ട്
അടര്‍ന്നു വീഴുംമുമ്പ്
വലിച്ചെറിഞ്ഞ്
പൊട്ടിക്കും

വില്ലന്‍ / Vinod Vaisakhi

ടി വിയുടെ മുകളിലെ
പുലിയും
ഫ്രിഡ്ജിനുമുകളിലെ
പൂച്ചയും
യുദ്ധം തുടര്‍ന്നു.

ഓരോ പ്രാവശ്യവും
ഫ്രിഡ്ജ് തുറക്കുമ്പോള്‍
പുലി
തണുപ്പിനുള്ളിന്‍
സുഖിച്ചു.

ടി വി
ഓണ്‍ ചെയ്യുമ്പോള്‍
പൂച്ച മുരണ്ടു,
മ്യാവൂ ഒച്ചയാല്‍
വീട്ടുകാരെ-
കാഴ്ചകളിലേക്ക്
ക്ഷണിച്ചു.

പുലിയെ കണ്ടാണ്
പൂച്ച പേടിച്ചതെന്ന്
വീട്ടുകാര്‍ ഭയന്നു.

അയല്‍പെണ്ണിന്
പുലിയെ കൊടുത്ത്
സമാധാനിച്ചു.

പുലിയുമൊത്ത്
അയല്‍ക്കാരി
ടി വി കണ്ടു.

പുലര്‍ന്നപ്പോള്‍
പുലിയും പെണ്ണും
മരിച്ചു കിടന്നു.

ഓരോ പ്രാവശ്യവും
ഫ്രിഡ്ജ് തുറക്കുമ്പോള്‍
പുലി
തണുപ്പിനുള്ളിന്‍
സുഖിച്ചു.

ടി വി
ഓണ്‍ ചെയ്യുമ്പോള്‍
പൂച്ച മുരണ്ടു,
മ്യാവൂ ഒച്ചയാല്‍
വീട്ടുകാരെ-
കാഴ്ചകളിലേക്ക്
ക്ഷണിച്ചു.

പുലിയെ കണ്ടാണ്
പൂച്ച പേടിച്ചതെന്ന്
വീട്ടുകാര്‍ ഭയന്നു.

അയല്‍പെണ്ണിന്
പുലിയെ കൊടുത്ത്
സമാധാനിച്ചു.

പുലിയുമൊത്ത്
അയല്‍ക്കാരി
ടി വി കണ്ടു.

പുലര്‍ന്നപ്പോള്‍
പുലിയും പെണ്ണും
മരിച്ചു കിടന്നു.